മുകുന്ദൻ

Mukundan

മലയാള ചലച്ചിത്ര,നാടക,സീരിയൽ നടൻ. ഒറ്റപ്പാലത്ത് ജനിച്ചു. തൃശ്ശൂർ സ്കുൾ ഓഫ് ഡ്രാമയിൽ നിന്നും പഠനം കഴിഞ്ഞിറങ്ങിയ മുകുന്ദൻ നാടകവേദികളിലാണ് തന്റെ അഭിനയ ജീവിതം ആരംഭിച്ചത്. 1991-ൽ കൗമാര സ്വപ്നങ്ങൾ എന്ന സിനിമയിൽ അഭിനയിച്ചുകൊണ്ടാണ് മുകുന്ദൻ ചലച്ചിത്ര രംഗത്തേയ്ക്കെത്തുന്നത്. 1994-ൽ പൊന്തന്മാട, പവിത്രം, സൈന്യം എന്നീ സിനിമകളിൽ അഭിനയിച്ചു. സൂസന്ന, മുബൈപോലീസ്, സകുടുംബം ശ്യാമള, അബ്രഹമിന്റെ സന്തതികൾ... എന്നിവയുൾപ്പെടെ അൻപതിലധികം സിനിമകളിൽ മുകുന്ദൻ അഭിനയിച്ചിട്ടുണ്ട്. അഭിനയിച്ച സിനിമകളിലെല്ലാം കാരക്ടർ റോളുകളായിരുന്നു ചെയ്തിരുന്നത്. ടെലിവിഷൻ പരമ്പരകളിലെ പ്രധാന നടന്മാരിലൊരാളായിരുന്നു മുകുന്ദൻ. ജ്വാലയായ്, സ്ത്രീ, ചന്ദ്രോദയം, പകൽ മഴ, സ്വാമി അയ്യപ്പൻ.. എന്നിവയുൾപ്പെടെ ഇരുപതിലധികം സീരിയലുകളിൽ മുകുന്ദൻ അഭിനയിച്ചിട്ടുണ്ട്.

മുകുന്ദന്റെ ആദ്യ ഭാര്യ മഞ്ജു പിള്ള. ആ വിവാഹ ബന്ധം വേർപിരിഞ്ഞതിനുശേഷം മുകുന്ദൻ വിദ്യാലക്ഷ്മിയെ വിവാഹം ചെയ്തു. രണ്ടു കുട്ടികളാണ് മുകുന്ദനുള്ളത്,  അത്പന, ധനുർ.