അനൂപ് മേനോൻ
1977 ഓഗസ്റ്റ് 3 ന് ഗംഗാധരൻ നായരുടെയും ഇന്ദിര മേനോന്റെയും മകനായി കോഴിക്കോട് ജനിച്ചു. അനൂപ് മേനോൻ പഠിച്ചതും വളർന്നതും തിരുവനന്തപുരത്തായിരുന്നു. തിരുവനന്തപുരം ലോ കല്ലേജിൽ നിന്നും നിയമത്തിൽ യൂണിവേഴ്സിറ്റി തലത്തിൽ റാങ്കോടുകൂടിയാണ് ബിരുദം നേടിയത്. ദുബായിൽ നിയമാധ്യാപകനായി പ്രവർത്തിക്കുന്നതിനിടയിൽ അനൂപ് മേനോൻ പല ചാനലുകളിലും അവതാരകനായി പ്രത്യക്ഷപ്പെട്ടിരുന്നു. ഇതിനെത്തുടർന്നാണ് സീരിയലുകളിലേയ്ക്ക് പ്രവേശിച്ചത്. സീരിയലുകളിൽ അഭിനയിച്ച് അദ്ദേഹം പ്രേക്ഷക പ്രീതി നേടി.
2002 ൽ വിനയൻ സംവിധാനം ചെയ്ത കാട്ടുചെമ്പകം എന്ന സിനിമയിലഭിനയിച്ചുകൊണ്ടാണ് അനൂപ് മേനോൻ അഭിനയരംഗത്തേയ്ക്കെത്തുന്നത്. തുടർന്ന് മോക്ഷം, തിരക്കഥ എന്നിവയുൾപ്പെടെ കുറച്ചു സിനിമകളിൽ അഭിനയിച്ചതിനുശേഷം രാജീവ് നാഥ് സംവിധാനം ചെയ്ത പകൽ നക്ഷത്രങ്ങൾ എന്ന സിനിമയ്ക്ക് തിരക്കഥ, സംഭാഷണം രചിച്ചു. ബ്യൂട്ടിഫുൾ, ട്രിവാൻഡ്രം ലോഡ്ജ് എന്നിവയുൾപ്പെടെ പന്ത്രണ്ടോളം സിനിമകളുടെ കഥാകൃത്ത് അനൂപ് മേനോനാണ്. പതിനഞ്ചോളം ചിത്രങ്ങൾക്ക് തിരക്കഥ, സംഭാഷണം രചിച്ചിട്ടുണ്ട്. 2020 ൽ കിംഗ് ഫിഷ് എന്ന സിനിമ സംവിധാനം ചെയ്തുകൊണ്ട് അനൂപ് മേനോൻ സംവിധാനരംഗത്തും ചുവടുറപ്പിച്ചു. നായകനായും കാരക്ടർ വേഷങ്ങളിലുമായി എഴുപതിലധികം സിനിമകളിൽ അനൂപ് മേനോൻ അഭിനയിച്ചിട്ടുണ്ട്. ബ്യൂട്ടിഫുൾ എന്ന സിനിമയിലൂടെ ഗാനരചനാരംഗത്തെത്തിയ അനൂപ് മേനോൻ ഏഴ് സിനിമകളിൽ പാട്ടുകൾ എഴുതിയിട്ടുണ്ട്.
2014 ലായിരുന്നു അനൂപ് മേനോന്റെ വിവാഹം ഭാര്യയുടെ പേര് ഷേമ അലക്സാണ്ടർ.
സംവിധാനം ചെയ്ത സിനിമകൾ
ചിത്രം | തിരക്കഥ | വര്ഷം |
---|
ചിത്രം | തിരക്കഥ | വര്ഷം |
---|---|---|
ചിത്രം നാല്പതുകാരന്റെ ഇരുപതുകാരി | തിരക്കഥ അനൂപ് മേനോൻ | വര്ഷം 2023 |
ചിത്രം പത്മ | തിരക്കഥ അനൂപ് മേനോൻ | വര്ഷം 2022 |
ചിത്രം കിംഗ് ഫിഷ് | തിരക്കഥ അനൂപ് മേനോൻ | വര്ഷം 2020 |
അഭിനയിച്ച സിനിമകൾ
സിനിമ | കഥാപാത്രം | സംവിധാനം | വര്ഷം |
---|
സിനിമ | കഥാപാത്രം | സംവിധാനം | വര്ഷം |
---|---|---|---|
സിനിമ കാട്ടുചെമ്പകം | കഥാപാത്രം ശിവൻ | സംവിധാനം വിനയൻ | വര്ഷം 2002 |
സിനിമ ഇവർ | കഥാപാത്രം തോമസ് ഐ പി എസ് | സംവിധാനം ടി കെ രാജീവ് കുമാർ | വര്ഷം 2003 |
സിനിമ മോക്ഷം | കഥാപാത്രം | സംവിധാനം രാജീവ് നാഥ് | വര്ഷം 2005 |
സിനിമ കയ്യൊപ്പ് | കഥാപാത്രം ഡോ. ജയശങ്കർ | സംവിധാനം രഞ്ജിത്ത് ബാലകൃഷ്ണൻ | വര്ഷം 2007 |
സിനിമ എബ്രഹാം ആൻഡ് ലിങ്കൺ | കഥാപാത്രം | സംവിധാനം പ്രമോദ് പപ്പൻ | വര്ഷം 2007 |
സിനിമ റോക്ക് ൻ റോൾ | കഥാപാത്രം വിവേക് | സംവിധാനം രഞ്ജിത്ത് ബാലകൃഷ്ണൻ | വര്ഷം 2007 |
സിനിമ തിരക്കഥ | കഥാപാത്രം അനൂപ് ചന്ദ്രൻ | സംവിധാനം രഞ്ജിത്ത് ബാലകൃഷ്ണൻ | വര്ഷം 2008 |
സിനിമ പകൽ നക്ഷത്രങ്ങൾ | കഥാപാത്രം ആദി സിദ്ധാർത്ഥൻ | സംവിധാനം രാജീവ് നാഥ് | വര്ഷം 2008 |
സിനിമ പത്താം നിലയിലെ തീവണ്ടി | കഥാപാത്രം ഡോ ജോൺ മത്തായി | സംവിധാനം ജോഷി മാത്യു | വര്ഷം 2009 |
സിനിമ ലൗഡ് സ്പീക്കർ | കഥാപാത്രം ഡോക്ടർ ഒല്ലൂക്കാരൻ | സംവിധാനം ജയരാജ് | വര്ഷം 2009 |
സിനിമ കേരള കഫെ | കഥാപാത്രം (മൃത്യുഞ്ജയം) | സംവിധാനം രഞ്ജിത്ത് ബാലകൃഷ്ണൻ , എം പത്മകുമാർ, ശങ്കർ രാമകൃഷ്ണൻ, ഷാജി കൈലാസ്, ഉദയ് അനന്തൻ, അഞ്ജലി മേനോൻ, ബി ഉണ്ണികൃഷ്ണൻ, ശ്യാമപ്രസാദ്, അൻവർ റഷീദ്, രേവതി, ലാൽ ജോസ് | വര്ഷം 2009 |
സിനിമ കോക്ക്ടെയ്ൽ | കഥാപാത്രം രവി എബ്രഹാം | സംവിധാനം അരുൺ കുമാർ അരവിന്ദ് | വര്ഷം 2010 |
സിനിമ അവൻ | കഥാപാത്രം | സംവിധാനം നന്ദകുമാർ കാവിൽ | വര്ഷം 2010 |
സിനിമ പ്രമാണി | കഥാപാത്രം ജില്ലാ കളക്ടർ | സംവിധാനം ബി ഉണ്ണികൃഷ്ണൻ | വര്ഷം 2010 |
സിനിമ നീലാംബരി | കഥാപാത്രം തങ്കരാജ് | സംവിധാനം ഹരിനാരായണൻ | വര്ഷം 2010 |
സിനിമ മമ്മി & മി | കഥാപാത്രം | സംവിധാനം ജീത്തു ജോസഫ് | വര്ഷം 2010 |
സിനിമ പ്രണയം | കഥാപാത്രം സുരേഷ് | സംവിധാനം ബ്ലെസ്സി | വര്ഷം 2011 |
സിനിമ വെൺശംഖുപോൽ | കഥാപാത്രം | സംവിധാനം അശോക് ആർ നാഥ് | വര്ഷം 2011 |
സിനിമ ബ്യൂട്ടിഫുൾ | കഥാപാത്രം ജോൺ | സംവിധാനം വി കെ പ്രകാശ് | വര്ഷം 2011 |
സിനിമ ലക്കി ജോക്കേഴ്സ് | കഥാപാത്രം | സംവിധാനം സുനിൽ | വര്ഷം 2011 |
കഥ
ചിത്രം | സംവിധാനം | വര്ഷം |
---|
ചിത്രം | സംവിധാനം | വര്ഷം |
---|---|---|
ചിത്രം ബ്യൂട്ടിഫുൾ | സംവിധാനം വി കെ പ്രകാശ് | വര്ഷം 2011 |
ചിത്രം ട്രിവാൻഡ്രം ലോഡ്ജ് | സംവിധാനം വി കെ പ്രകാശ് | വര്ഷം 2012 |
ചിത്രം ഡേവിഡ് & ഗോലിയാത്ത് | സംവിധാനം രാജീവ് നാഥ് | വര്ഷം 2013 |
ചിത്രം ഹോട്ടൽ കാലിഫോർണിയ | സംവിധാനം അജി ജോൺ | വര്ഷം 2013 |
ചിത്രം ഡി കമ്പനി | സംവിധാനം വിനോദ് വിജയൻ, എം പത്മകുമാർ, ദീപൻ | വര്ഷം 2013 |
ചിത്രം ആംഗ്രി ബേബീസ് ഇൻ ലവ് | സംവിധാനം സജി സുരേന്ദ്രൻ | വര്ഷം 2014 |
ചിത്രം എന്റെ മെഴുതിരി അത്താഴങ്ങൾ | സംവിധാനം സൂരജ് ടോം | വര്ഷം 2018 |
ചിത്രം മദ്രാസ് ലോഡ്ജ് | സംവിധാനം വി കെ പ്രകാശ് | വര്ഷം 2018 |
ചിത്രം കിംഗ് ഫിഷ് | സംവിധാനം അനൂപ് മേനോൻ | വര്ഷം 2020 |
ചിത്രം ഒരു നാല്പതുകാരന്റെ ഇരുപത്തിയൊന്നുകാരി | സംവിധാനം വി കെ പ്രകാശ് | വര്ഷം 2020 |
ചിത്രം വരാൽ | സംവിധാനം കണ്ണൻ താമരക്കുളം | വര്ഷം 2022 |
ചിത്രം പത്മ | സംവിധാനം അനൂപ് മേനോൻ | വര്ഷം 2022 |
ചിത്രം നാല്പതുകാരന്റെ ഇരുപതുകാരി | സംവിധാനം അനൂപ് മേനോൻ | വര്ഷം 2023 |
ചിത്രം ഓ സിൻഡ്രേല | സംവിധാനം റിനോൾസ് റഹ്മാൻ | വര്ഷം 2023 |
തിരക്കഥ എഴുതിയ സിനിമകൾ
തലക്കെട്ട് | സംവിധാനം | വര്ഷം |
---|
തലക്കെട്ട് | സംവിധാനം | വര്ഷം |
---|---|---|
തലക്കെട്ട് നാല്പതുകാരന്റെ ഇരുപതുകാരി | സംവിധാനം അനൂപ് മേനോൻ | വര്ഷം 2023 |
തലക്കെട്ട് ഓ സിൻഡ്രേല | സംവിധാനം റിനോൾസ് റഹ്മാൻ | വര്ഷം 2023 |
തലക്കെട്ട് പത്മ | സംവിധാനം അനൂപ് മേനോൻ | വര്ഷം 2022 |
തലക്കെട്ട് വരാൽ | സംവിധാനം കണ്ണൻ താമരക്കുളം | വര്ഷം 2022 |
തലക്കെട്ട് ഒരു നാല്പതുകാരന്റെ ഇരുപത്തിയൊന്നുകാരി | സംവിധാനം വി കെ പ്രകാശ് | വര്ഷം 2020 |
തലക്കെട്ട് കിംഗ് ഫിഷ് | സംവിധാനം അനൂപ് മേനോൻ | വര്ഷം 2020 |
തലക്കെട്ട് എന്റെ മെഴുതിരി അത്താഴങ്ങൾ | സംവിധാനം സൂരജ് ടോം | വര്ഷം 2018 |
തലക്കെട്ട് മദ്രാസ് ലോഡ്ജ് | സംവിധാനം വി കെ പ്രകാശ് | വര്ഷം 2018 |
തലക്കെട്ട് ദി ഡോൾഫിൻസ് | സംവിധാനം ദീപൻ | വര്ഷം 2014 |
തലക്കെട്ട് ഡേവിഡ് & ഗോലിയാത്ത് | സംവിധാനം രാജീവ് നാഥ് | വര്ഷം 2013 |
തലക്കെട്ട് ഹോട്ടൽ കാലിഫോർണിയ | സംവിധാനം അജി ജോൺ | വര്ഷം 2013 |
തലക്കെട്ട് ഡി കമ്പനി | സംവിധാനം വിനോദ് വിജയൻ, എം പത്മകുമാർ, ദീപൻ | വര്ഷം 2013 |
തലക്കെട്ട് ട്രിവാൻഡ്രം ലോഡ്ജ് | സംവിധാനം വി കെ പ്രകാശ് | വര്ഷം 2012 |
തലക്കെട്ട് അർദ്ധനാരീശ്വരൻ | സംവിധാനം രതീഷ് രവി | വര്ഷം 2012 |
തലക്കെട്ട് ബ്യൂട്ടിഫുൾ | സംവിധാനം വി കെ പ്രകാശ് | വര്ഷം 2011 |
തലക്കെട്ട് പകൽ നക്ഷത്രങ്ങൾ | സംവിധാനം രാജീവ് നാഥ് | വര്ഷം 2008 |
സംഭാഷണം എഴുതിയ സിനിമകൾ
തലക്കെട്ട് | സംവിധാനം | വര്ഷം |
---|
തലക്കെട്ട് | സംവിധാനം | വര്ഷം |
---|---|---|
തലക്കെട്ട് നാല്പതുകാരന്റെ ഇരുപതുകാരി | സംവിധാനം അനൂപ് മേനോൻ | വര്ഷം 2023 |
തലക്കെട്ട് ഓ സിൻഡ്രേല | സംവിധാനം റിനോൾസ് റഹ്മാൻ | വര്ഷം 2023 |
തലക്കെട്ട് വരാൽ | സംവിധാനം കണ്ണൻ താമരക്കുളം | വര്ഷം 2022 |
തലക്കെട്ട് പത്മ | സംവിധാനം അനൂപ് മേനോൻ | വര്ഷം 2022 |
തലക്കെട്ട് കിംഗ് ഫിഷ് | സംവിധാനം അനൂപ് മേനോൻ | വര്ഷം 2020 |
തലക്കെട്ട് ഒരു നാല്പതുകാരന്റെ ഇരുപത്തിയൊന്നുകാരി | സംവിധാനം വി കെ പ്രകാശ് | വര്ഷം 2020 |
തലക്കെട്ട് എന്റെ മെഴുതിരി അത്താഴങ്ങൾ | സംവിധാനം സൂരജ് ടോം | വര്ഷം 2018 |
തലക്കെട്ട് മദ്രാസ് ലോഡ്ജ് | സംവിധാനം വി കെ പ്രകാശ് | വര്ഷം 2018 |
തലക്കെട്ട് ഡേവിഡ് & ഗോലിയാത്ത് | സംവിധാനം രാജീവ് നാഥ് | വര്ഷം 2013 |
തലക്കെട്ട് ഹോട്ടൽ കാലിഫോർണിയ | സംവിധാനം അജി ജോൺ | വര്ഷം 2013 |
തലക്കെട്ട് ട്രിവാൻഡ്രം ലോഡ്ജ് | സംവിധാനം വി കെ പ്രകാശ് | വര്ഷം 2012 |
തലക്കെട്ട് ബ്യൂട്ടിഫുൾ | സംവിധാനം വി കെ പ്രകാശ് | വര്ഷം 2011 |
തലക്കെട്ട് കോക്ക്ടെയ്ൽ | സംവിധാനം അരുൺ കുമാർ അരവിന്ദ് | വര്ഷം 2010 |
തലക്കെട്ട് പകൽ നക്ഷത്രങ്ങൾ | സംവിധാനം രാജീവ് നാഥ് | വര്ഷം 2008 |
നിർമ്മാണം
സിനിമ | സംവിധാനം | വര്ഷം |
---|---|---|
സിനിമ ഓ സിൻഡ്രേല | സംവിധാനം റിനോൾസ് റഹ്മാൻ | വര്ഷം 2023 |
ഗാനരചന
അനൂപ് മേനോൻ എഴുതിയ ഗാനങ്ങൾ
ഗാനം | ചിത്രം/ആൽബം | സംഗീതം | ആലാപനം | രാഗം | വര്ഷം |
---|
അതിഥി താരം
തലക്കെട്ട് | സംവിധാനം | വര്ഷം |
---|
തലക്കെട്ട് | സംവിധാനം | വര്ഷം |
---|---|---|
തലക്കെട്ട് ഗാനഗന്ധർവ്വൻ | സംവിധാനം രമേഷ് പിഷാരടി | വര്ഷം 2019 |
തലക്കെട്ട് ആമയും മുയലും | സംവിധാനം പ്രിയദർശൻ | വര്ഷം 2014 |
തലക്കെട്ട് ഇവർ വിവാഹിതരായാൽ | സംവിധാനം സജി സുരേന്ദ്രൻ | വര്ഷം 2009 |