പി ബി ശ്രീനിവാസ്

P B Sreenivas
എഴുതിയ ഗാനങ്ങൾ: 2
ആലപിച്ച ഗാനങ്ങൾ: 116

1930 സെപ്റ്റംബര്‍ 22-ന് ആന്ധ്രയിലെ കാക്കിനാഡയില്‍ ജനിച്ച ശ്രീനിവാസിന്റെ സംഗീതത്തിന് ഭാഷയുടെ അതിരുകളുണ്ടാ യിരുന്നില്ല. മലയാളികള്‍ക്ക് ഏറെ പരിചിതനായ ഒരു അന്യനാട്ടുകാരനാണ് ഈ ഗായകന്‍. ഹിന്ദി, മലയാളം, ഉറുദു ,കന്നഡ, തെലുങ്ക് അങ്ങിനെ ധാരാളം ഭാഷകളില്‍ സംഗീതപ്രേമികള്‍ ആ സ്വരമാധുര്യം ആസ്വദിച്ചു.

കാക്കിനാഡയിലെ സ്കൂള്‍-കോളജ് വിദ്യാഭ്യാസത്തിന് ശേഷം നിയമം പഠിക്കുവാന്‍ അദ്ദേഹം മദ്രാസിലെത്തി. പക്ഷെ പഠിത്തം തുടര്‍ന്നില്ല. ശ്രീനിവാസനെ പ്രസിദ്ധ വീണ വിദ്വാന്‍ ഏമനി ശങ്കരശാസ്ത്രി ജെമിനി സ്റ്റുഡിയോ ഉടമസ്ഥന്‍ എസ്.എസ്.വാസന് പരിചയപ്പെടുത്തി. അത് സിനിമാസംഗീതത്തിലേക്കുളള അദ്ദേഹത്തിന്റെ കടന്നു വരവിന് വഴിയൊരുക്കി. 1952-ല്‍ വാസന്‍ നിര്‍മ്മിച്ച 'മിസ്റ്റര്‍ സമ്പത്ത് എന്ന ചിത്രത്തിലൂടെ ശ്രീനിവാസ് ചലച്ചിത്രഗായകനായി. പിന്നീട് തമിഴ്, തെലുങ്ക്, കന്നഡ,ഹിന്ദി എന്നീ ഭാഷകളില്‍ നിര്‍മ്മിച്ച ജാതകഫല ത്തിലൂടെയാണ് യഥാര്‍ത്ഥത്തില്‍ ശ്രീനിവാസ് തികഞ്ഞ ഗായകനാകു ന്നത്. ഹിന്ദിയില്‍ ഇദ്ദേഹത്തിന്റെ ചിലഗാനങ്ങള്‍ ഹിറ്റുകളായി.

ഗാനാലാപനത്തോടൊപ്പം സംഗീത സംവിധാനവും നിര്‍വ്വഹിച്ച് അദ്ദേഹം സിനിമാരംഗത്ത് തന്റെ സാന്നിധ്യമുറപ്പിച്ചു. 1954-ല്‍ 'പുത്രധര്‍മ്മമെന്ന ചിത്രത്തില്‍ ഗാനമാലപിച്ചതോടെ ശ്രീനിവാസ് മലയാളത്തിന്റേതു കൂടിയായി. പി.എസ്. ദിവാകറാണ്  ഈ ചിത്രത്തിന് സംഗീതം പകര്‍ന്നത്. ശ്രീനിവാസ് ആലപിച്ച 'നിണമണിഞ്ഞ കാല്പാടുകളിലെ ''മാമലകള്‍ ക്കപ്പുറത്ത് എന്നു തുടങ്ങുന്ന ഗാനം അദ്ദേഹത്തെ മലയാള ചലച്ചിത്ര ഗാനരംഗത്ത് അനശ്വരനാക്കി.
തുളസീ തുളസീ.....( കാട്ടുതുളസി),  ''നിറഞ്ഞ കണ്ണുകളോടെ....
(സ്കൂള്‍ മാസ്റ്റര്‍), കിഴക്കു കിഴക്കൊരാന..(ത്രിവേണി), അവളുടെ കണ്ണുകള്‍ കരിങ്കദളിപ്പൂക്കള്‍...(കാട്ടു മല്ലിക),തൊട്ടിലില്‍ നിന്നു തുടക്കം....(കുട്ടിക്കുപ്പായം) തുടങ്ങി ധാരാളം ജനപ്രിയഗാനങ്ങള്‍ അദ്ദേഹം മലയാളസിനിമയ്ക്കു സമ്മാനിച്ചു.ഇപ്പോള്‍ മദ്രാസില്‍ താമസിക്കുന്നു.