അനഘ നാരായണൻ

Anagha Narayanan

കാഞ്ഞങ്ങാട് സ്വദേശിനി. സ്കൂൾ കാലഘട്ടം മുതൽ തന്നെ മോണോ ആക്റ്റിലും നാടകങ്ങളിലുമൊക്കെ സജീവമായി പങ്കെടുക്കുന്ന അനഘ, പടന്നക്കാട് നെഹ്രു ആർട്സ് & സയൻസ് കോളേജിൽ ബിരുദവിദ്യാർത്ഥിനിയാണ്. ഓഡീഷനിലൂടെ ആദ്യ സിനിമയായ തിങ്കളാഴ്ച്ച നിശ്ചയത്തിൽ നായികയായി തിരഞ്ഞെടുക്കപ്പെട്ടു. അനഘ അവതരിപ്പിച്ച സുജ എന്ന നായിക കഥാപാത്രത്തിന്റെ വിവാഹനിശ്ചയവുമായി ബന്ധപ്പെട്ട ഈ കഥാചിത്രം കേരള IFFK ഫെസ്റ്റിവലിൽ ശ്രദ്ധേയമായിരുന്നു. സംസ്ഥാന സർക്കാരിന്റെ മികച്ച രണ്ടാമത്തെ സിനിമയും മികച്ച കഥാകൃത്തിനുള്ള അവാർഡ് ഈ സിനിമയുടെ സംവിധായകനും കഥാകൃത്തുമായ സെന്ന ഹെഗ്ഡേയ്ക്ക് സമ്മാനിച്ച ‌സിനിമ കൂടിയാണ് തിങ്കളാഴ്ച്ച നിശ്ചയം.