അജയ് കുന്നേൽ

Ajay Kunnel
എഴുതിയ ഗാനങ്ങൾ: 2

വാസു നാരായണന്റെയും വിലാസിനിയുടെയും മകനായി ഇടുക്കി ജില്ലയിലെ തൊടുപുഴയിൽ ജനിച്ചു. തൊടുപുഴ ന്യൂമാൻ കോളേജിൽ നിന്നും ബികോമും കോയമ്പത്തൂർ ഭാരതിയാർ യൂണിവേഴ്സിറ്റിയിൽ നിന്നും ബിസിനസ് അഡ്മിനിസ്റ്റ്രേഷനിൽ മാസ്റ്റർ ഡിഗ്രിയും നേടിയിട്ടുള്ള അജയ് 2020 -ൽ സൂര്യ ടിവിയിലെ ഇന്ദുലേഖ എന്ന സീരിയലിൽ ടൈറ്റിൽ സോംഗ് എഴുതിക്കൊണ്ടാണ് പ്രൊഫഷണലായി തുടക്കമിടുന്നത്.

2020 -ൽ സേതു അലീന എന്ന ചിത്രത്തിൽ ഗാനരചന നിർവഹിച്ചുകൊണ്ട് അജയ് ചലച്ചിത്ര സംഗീതരംഗത്ത് തുടക്കംകുറിച്ചു. സുനാദ് ശങ്കറിന്റെ സംഗീതത്തിൽ "ആരാരി രാരോ.. എന്ന വരികളിൽ തുടങ്ങുന്ന ഗാനമായിരുന്നു രചിച്ചത്. തുടർന്ന്  2023 -ൽ റിലീസായ മെയ്ഡ് ഇൻ ക്യാരവാൻ എന്ന സിനിമയിൽ ഗാന രചന നിർവഹിച്ചു. ഷഫീഖ് റഹ്മാന്റെ സംഗീതത്തിൽ "നീളും മണൽപാത... എന്ന ഗാനമാണ് അജയ് എഴുതിയത്.

അജയ്യുടെ ഭാര്യ ആരതി. ആരാധ്യ,അജയ്, ആരോഹി അജയ് എന്നിവർ മക്കളാണ്.

അജയ് കുന്നേൽ - Gmail, Instagram